ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ മോനിപ്പള്ളി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പണിതീര്‍ത്ത ടേക്ക് എ ബ്രേക്ക് വെളിയിട വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി.വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. . ബഹു. കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം ജില്ലാപഞ്ചായത്തംഗം പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ സണ്ണിതോമസ് വിശിഷ്ട അതിഥിയായി പങ്കെടുത്തു.
ലൈഫ്മിഷന്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വ 24 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയായ 8 വീടുകളുടെ താക്കോല്‍ദാനവും 5 വീടുകളുടെ ഭൂമി സമര്‍പ്പണവും മന്ത്രി നടത്തി.
ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായിരുന്ന ശ്രീ.സണ്ണിതോമസ് പിതാവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരുന്ന കെ കെ തോമസ് എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗമായ പി എം മാത്യു അവര്‍കളാണ് എന്‍ഡോവ്‌മെന്റുകള്‍ വിതണം ചെയ്തത്. സാമ്പത്തികമായും ആരോഗ്യകരവുമായി ബുദ്ധിമുട്ടുള്ള ആളുകളെ പഞ്ചായത്ത് കമ്മറ്റി തെരെഞ്ഞെടുത്താണ് എന്‍ഡോവ്‌മെന്റിനായി പരിഗണിച്ചത്
കൂടാതെ കോവിഡ് കാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ച ആശാപ്രവര്‍ത്തകരെ ആദരിച്ചു. ആദരസൂചകമായി ഇവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബൈജു ജോണ്‍ പുതിയിടത്തു ചാലില്‍ യൂണിഫോം വിതരണം ചെയ്തു.
യൂണിഫോം സ്‌പോന്‍സര്‍ ചെയ്ത .ശ്രീ. സീസര്‍ വെട്ടുകല്ലേലിന് പ്രസിഡന്റ് നന്ദി അറിയിച്ചു.പഞ്ചായത്ത് മെമ്പര്‍ മാരായ ന്യൂജന്റ് ജോസഫ്, തങ്കച്ചന്‍ കുടിലില്‍, അഞ്ചു പി ബെന്നി, സിറിയക് കല്ലടയില്‍,ബിനു ജോസ്, എലിയമ്മ കുരുവിള, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്‍ , ദാരിദ്ര്യ ലഘുകരണം ജില്ലാ മേധാവി ശ്രീ ഷിനോ പഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മോളി രാജ്കുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിന്നിധികള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനില്‍ എസ് യോഗത്തിന് നന്ദി പറഞ്ഞു.
