യങ് മാനേജർസ് ഫെസ്റ്റ് മാർസോ 2K22 എം എൽ എ മാണി സി കാപ്പൻ ഉൽഘാടനം ചെയ്തു.

പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിൽ നടന്ന യങ് മാനേജർസ് ഫെസ്റ്റ് മാർസോ 2K22 പാലാ എം എൽ എ  മാണി സി കാപ്പൻ ഉൽഘാടനം ചെയ്തു.


പതിമൂന്ന് തലത്തിലായി സംഘടിപ്പിച്ച മത്സര ഇനങ്ങളിൽ 165 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുക്കിങ്, ബേക്കറി, മോക്ക്റ്റൈൽ മേക്കിങ്ങ്, ടവൽ ആർട്ട്‌, ഫ്ലവർ അറേഞ്ച്മെന്റ്, നാപ്കിന് ഫോൽഡിങ്, കവർ സെറ്റിങ്, കുക്കിംഗ്‌ വിത്തൌട്ട് ഫയർ, ക്വിസ് കോമ്പറ്റിഷൻ, ട്രഷർ ഹന്റ് തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ചെയ്ത കാര്യങ്ങൾ ശ്രദ്ധേയമായി.

കോളേജ് ഡയറക്ടർ റെവ. ഫാദർ. ജോസഫ് വട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ, മാർസോ പ്രോഗ്രാം കോർഡിനേറ്റർ റ്റിൽവിൻ സാബു, ഡോണ ബാബു എന്നിവർ പങ്കെടുത്തു

google.com, pub-6975695749884510, DIRECT, f08c47fec0942fa0