വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

പൂഞ്ഞാർ  മണിയൻകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

 യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ,  ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ,  വാർഡ് മെമ്പർ ഉഷാകുമാരി,മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ലിറ്റ്, പിടിഎ പ്രസിഡന്റ്‌ ജോയി ഫിലിപ്പ് എന്നിവർ സംസാരിച്ചു. 

യോഗത്തിൽ സ്കോളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക സിസ്റ്റർ നിർമ്മലക്ക് യാത്രയായപ്പും നൽകി. യോഗത്തിന് സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ അധ്യക്ഷനായി.   ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ സ്വാഗതവും, അധ്യാപിക ഡോ.സ്മിത ജോൺ നന്ദിയും പറഞ്ഞു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0