ന്യൂനമര്‍ദ്ദം ശക്തമായി. 3 ദിവസം കനത്ത മഴയ്ക്ക് സാധ്യത



കേരളത്തിൽ മാർച്ച് 5, 6, 7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദം ഇന്നു രാവിലെയോടെ തീവ്രന്യൂനമർദമായി ശക്തിപ്രാപിച്ചു.


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് 470 കി.മി അകലെ തെക്ക്-തെക്കു കിഴക്കായും തമിഴ്നാട് നാഗപ്പട്ടണത്തിനു 760 കി.മി അകലെ തെക്ക്-തെക്കു കിഴക്കായും ചെന്നൈയ്ക്ക് 950 കി.മി അകലെ തെക്ക്-തെക്കു കിഴക്കായുംമാണ് ന്യൂനമര്‍ദ്ദം ഇപ്പോഴുള്ളത്. 

അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂനമർദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0