കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി. ചൊവ്വാഴ്ച മുതൽ ദിവസവും ആറിന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം, എട്ടിന് ശ്രീഭൂതബലി, 9.30 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് എട്ടിന് അത്താഴപൂജ, ശ്രീഭൂതബലി, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്. 

ശനിയാഴ്ച പത്തിന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം. പള്ളിവേട്ട ദിനമായ ഞായറാഴ്ച പത്തിന് കാവടി ഘോഷയാത്ര, 10.30 ന് ശ്രീബലി എഴുന്നള്ളിപ്പ്. ആറാട്ട് ദിനമായ തിങ്കളാഴ്ച 12 മുതൽ തിരുവോണ ഊട്ട്, നാലിന് ആറാട്ട് എഴുന്നള്ളിപ്പ്, ഏഴിന് നൃത്താഞ്ജലി, എട്ടിന് ആറാട്ട് എതിരേൽപ്പ്. 


google.com, pub-6975695749884510, DIRECT, f08c47fec0942fa0