ചെമ്പിളാവ് : കിടങ്ങൂര്‍പഞ്ചായത്ത് 8, 9, 10 വാര്‍ഡുകളിലെ വര്‍ഷങ്ങളായി ഗതാഗത യോഗ്യമല്ലാതിരുന്ന ചിറപ്പുറം - ചെമ്പിളാവ്, ചെമ്പിളാവ് പള്ളി - കുറുമുണ്ട റോഡുകള്‍ ഗതാഗതയോഗ്യമാകുന്നു. കോട്ടയം ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 34 ലക്ഷം രൂപ ഉപയോഗിച്ചാണ് 2 റോഡുകളും ഗതാഗത യോഗ്യമാകുന്നത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് സ്റ്റാന്‍ഡിംക് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെമ്പര്‍ സുനി അശോകന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ ആന്റണി വളര്‍കോട്ട് എന്നിവര്‍ പ്രസംഗിച്ചു.
