പ്രചാരണം അടിസ്ഥാനരഹിതം: മാണി സി കാപ്പൻ

താൻ എൻ സി പി യുടെ ഭാഗമാകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ശരത്പവാറുമായി 1982 മുതൽ വ്യക്തി ബന്ധമുണ്ട്. മുംബൈലോ ഡൽഹിയിലോ പോയാൽ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. പി സി ചാക്കോയുമായും യു ഡി എഫിലെയും എൽ ഡി എഫിലെയും നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. 

പ്രചരിപ്പിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല. യു ഡി എഫിൻ്റെ ഭാഗമാണ് താൻ. അത്തരമൊരു ചർച്ചയെക്കുറിച്ചു തനിക്കറിയുകയുമില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.


google.com, pub-6975695749884510, DIRECT, f08c47fec0942fa0