പാലാ കൊട്ടാരമറ്റത്ത് വെള്ളപ്പാട് പാലക്കല്‍ മനോജിന്റെ വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് രണ്ടു മണിയോടെയായിരുന്നു സംഭവം മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
തീപിടുത്തത്തില്‍ ഉരുപ്പടികളും നിര്‍മ്മാണം പൂര്‍ത്തിയായ ഫര്‍ണിച്ചറുകളും കത്തിനശിച്ചു. ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന യന്ത്രസാമഗ്രികളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതിനാല്‍ വീട്ടിലേക്ക് തി പടര്‍ന്നില്ല.
