മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.

പൂഞ്ഞാറിൽ നിന്നും കാണാതായ ആളെ ചെമ്മലമറ്റത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ തണ്ണിപ്പാറ കിഴക്കാത്ത് തോമസ് (തൊമ്മച്ചൻ -65) നെയാണ് ചെമ്മലമറ്റം കരിമ്പനോലി പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാറമടയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.


 തിടനാട് പോലീസിൽ വിവരമറിയിക്കുകയും പൂഞ്ഞാർ നിന്നും തോമസിന്റെ ബന്ധുക്കളെത്തി  തിരിച്ചറിയുകയും ആയിരുന്നു. ഓർമ്മക്കുറവുണ്ടായിരുന്ന തോമസിന് മൂന്നാം തീയതി മുതൽ കാണാതായതായി വീട്ടുകാർ ഈരാറ്റുപോലീസിൽ പരാതി നൽകിയിരുന്നു. 

തിടനാട് എസ്.എച്ച്.ഒ. ബാബു സെബാസ്റ്റിയനും പൂഞ്ഞാർ പഞ്ചായത്തംഗം വി.ആർ. വിഷ്ണുരാജും ചേർന്നാണ് മൃതദേഹം പാറമടയിൽ നിന്ന് എടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: എൽസമ്മ, മകൻ: സജി. മരുമകൾ: അലീന.

google.com, pub-6975695749884510, DIRECT, f08c47fec0942fa0