തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. രാവിലെ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാവും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ചുഴലിക്കാറ്റ് വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ച് 22 ന് ബംഗ്ലാദേശ്- മ്യാന്മര് തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. അസാനി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
