പ്ലാശനാൽ പള്ളി അങ്കണത്തിൽ 1848 ൽ ബ. കുടക്കച്ചിറ മാർ അന്തോണി കത്തനാർ പണികഴിപ്പിച്ചതും, പിൽക്കാലത്ത് കേടുപാടുകൾ സംഭവിച്ചതുമായ പള്ളി കിണർ പുനരുദ്ധരിച്ച് കുടക്കച്ചിറ വല്യച്ചന്റെ ഓർമ്മയ്ക്കായി അഭിവന്ദ്യ പാലാ രൂപതാ അധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് സമർപ്പിക്കുകയും തുടർന്ന് കുടക്കച്ചിറ മാർ അന്തോണി കത്തനാർ മാർഗ്ഗിലൂടെയുള്ള ഈ വർഷത്തെ നോമ്പുകാല വെള്ളിയാഴ്ച തീർത്ഥാടനത്തിന് പാലാ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ തുടക്കം കുറിക്കുകയും ചെയ്തു.
പ്ലാശനാൽ പള്ളി വികാരി ഫാ. തോമസ് ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്ന ഇന്നത്തെ കർമ്മങ്ങളിൽ ഫാ. സിറിൽ തയ്യിൽ, അസി.വികാരി ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. കുര്യാക്കോസ് വട്ടമുകളേൽ, എസ് എം വൈ എം രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, വൈസ് പ്രസിഡന്റ് റിന്റു പറയൻകുഴിയിൽ എന്നിവരും സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് വികാരിയുടെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴിക്കു ശേഷം നേർച്ച കഞ്ഞിയും ഉണ്ടായിരുന്നു.
