പഞ്ചായത്ത് തല ക്യാപ്റ്റൻ മാരുടെ പരിശീലനം ആരംഭിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന കേരള വോളണ്ടറി  യൂത്ത് ആക്ഷൻ ഫോഴ്സ് ഗ്രാമ പഞ്ചായത്ത്/മുൻസിപ്പാലിറ്റി തല ക്യാപ്റ്റൻമാരുടെ പരിശീലനം ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് ആരംഭിച്ചു.  ബഹു.  എംപി ശ്രീ ജോസ് കെ മാണി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു യുവജനക്ഷേമ ബോർഡ് അംഗം അഡ്വ റോണി മാത്യു അധ്യക്ഷത വഹിച്ചു  ബഹു പാലാ എംഎൽഎ മാണി സി കാപ്പൻ, മുഖ്യപ്രഭാഷണം നടത്തി.

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ലിസമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  രാജേഷ്  വള്ളിപ്ലാക്കൽ,  ശുഭേഷ് സുധാകരൻ, യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല, ജില്ലാ യൂത്ത് കോഡിനേറ്റർ അഡ്വ സുജിത്ത് എസ് പി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി ഉദയകുമാരി എസ്, ജില്ലാ യുവതി കോഓർഡിനേറ്റർ  ബിന്ദു അജി, കെ.വി.വൈ.എ.എഫ് ജില്ലാ ക്യാപ്റ്റൻ  വിഷ്ണു എൻ ആർ തുടങ്ങിയവർ പങ്കെടുത്തു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0