കുരുവിക്കൂട് താഷ് കൻ്റ് റോഡ് ഉദ്ഘാടനം ചെയ്തു

എലിക്കുളം പഞ്ചായത്തിലെ പത്തു വർഷമായി സഞ്ചാരയോഗ്യമല്ലാതെ തകർന്നു കിടന്നിരുന്ന കുരുവിക്കൂട് 'താഷ്കൻ്റ് ജീരകത്തുപടി റോഡ് പുനർനിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ അനുവദിച്ച 20 ലക്ഷം രൂപാ ഉപയോഗിച്ച് പുനർ നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ  നിർവഹിച്ചു


ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചയത്തംഗങ്ങളായ ജയിംസ് ജീരകത്തിൽ യമുന പ്രസാദ്, മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയി, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം എന്നിവർ പ്രസംഗിച്ചു


google.com, pub-6975695749884510, DIRECT, f08c47fec0942fa0