അദ്ധ്യാപകർക്കായി മെഗാ വെബിനാർ ഇന്ന്‌

പാലാ അൽഫോൻസാ കോളേജ് NSS യൂണിറ്റിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എമ്പവർമെന്റ് ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ,  അദ്ധ്യാപകർക്കായി മൂന്നമത്  മെഗാ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ന്‌
 ഞായറാഴ്ച  രാവിലെ 11 ന് നടക്കുന്ന ഈ മെഗാ വെബിനാറിൽ കേരളത്തിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും  അദ്ധ്യാപകർ പങ്കെടുക്കും.



 അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. സി. റെജീനാമ്മ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ചീഫ് വിപ്പ്  ഡോ. എൻ. ജയരാജ്‌ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ ഗവർണർ ശ്രീ. പ്രിൻസ് സ്കറിയ ആമുഖപ്രഭാഷണം നടത്തും. ഇന്റർനാഷണൽ ട്രെയിനർ ആയ പ്രൊഫ. വർഗീസ് വൈദ്യൻ ക്ലാസ്സ്‌ നയിക്കും. കോളേജ് ബർസാർ റവ. ഡോ. ജോസ് പുലവേലിൽ, യൂത്ത് എംപവർമെന്റ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം, NSS പ്രോഗ്രാം ഓഫീസർ ഡോ. സിമിമോൾ സെബാസ്റ്റ്യൻ,  IQAC കോർഡിനേറ്റർ ഡോ. ഡാനി മാത്യു എന്നിവർ പ്രസംഗിക്കും.

പരിപാടികൾക്ക് കോളേജ് വൈസ് പ്രിൻസിപ്പൽമാരായ റവ. ഡോ. ഷാജി ജോൺ, ഡോ. സി. മിനിമോൾ മാത്യു, NSS പ്രോഗ്രാം ഓഫീസർ ഡോ. മറിയമ്മ മാത്യു, വോളന്റിയർ സെക്രട്ടറിമാരായ മേഘാ വിൻസന്റ്, മേരി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.
Mob. 9447213027.

google.com, pub-6975695749884510, DIRECT, f08c47fec0942fa0