ആളുകളില്‍ ഭീതിയുണര്‍ത്തി കടന്നല്‍കൂട്

ഒരു പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി ഭീമന്‍ കടന്നല്‍കൂട്. ഈരാറ്റുപേട്ട, മുട്ടം -തൊടുപുഴ റോഡില്‍ പേഴുംകാട് നജ്മുല്‍ ഹുദാ മസ്ജിദിനു സമീപം തെങ്ങിനു മുകളിലായാണ് വന്‍ കടന്നല്‍കൂട്ടം കൂടൊരുക്കിയിരിക്കുന്നത്. 



വനം വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസത്തിലേറെയായി കടന്നല്‍കൂട്ടം കൂടു കൂട്ടിയിട്ട്. കടന്നല്‍കൂട് അനുദിനം വലുതായി വരുന്ന സാഹചര്യത്തില്‍ ഭീതി ഒഴിവാക്കുന്നതിന് അധികൃതര്‍ എത്രയും വേഗം നടപടികള്‍ സ്വീകരികണമെന്നും കടന്നല്‍കൂട് ഒഴിവാക്കുന്നതിന് ആവശ്യമായതു ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.


google.com, pub-6975695749884510, DIRECT, f08c47fec0942fa0