കഞ്ചാവ് വില്‍പന. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കിടങ്ങൂരില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളാരാം മേലേട്ട് തറപ്പേല്‍ റൊണാള്‍ഡോ റോയി എന്ന 20കാരനാണ് പിടിയിലായത്. 

കിടങ്ങൂര്‍ എസ്എച്ച്ഒ കെആര്‍ ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഐ കുര്യന്‍മാത്യു, എഎസ്ഐ മഹേഷ് കൃഷ്ണന്‍, സിപിഒമാരായ ജിതീഷ്, ഗ്രിഗോറിയോസ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കിടങ്ങൂര്‍ ഭാഗത്ത് ഗഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സംഘാംഗങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


google.com, pub-6975695749884510, DIRECT, f08c47fec0942fa0