പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ കത്തിവീശി പ്രകടനം. ആള്‍ കസ്റ്റഡിയില്‍

പാലായിലെ ടൗണ്‍ ബസ്റ്റാന്‍ഡില്‍ ഉള്ളില്‍ മദ്യലഹരിയിലായിരുന്ന ആള്‍ പരിഭ്രാന്തി പടര്‍ത്തി. പള്ളിക്കത്തോട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളിയാണ് പ്രകോപനം സൃഷ്ടിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ യാത്രക്കാര്‍ക്ക് നേരെ കത്തിയുമായി എത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ബസ്സ് കാത്തു നിന്നവര്‍ ഇയാളുടെ പ്രവര്‍ത്തി കണ്ട് ഭയചകിതരായി.


 യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബസ്സ് കാത്തു നിന്ന ആള്‍ക്ക് നേരെ  ഇയാള്‍ കത്തിയുമായി ഉപദ്രവിക്കാന്‍ ചെന്നത്. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അപകടമൊന്നും സംഭവിച്ചില്ല. ബസ്സ്റ്റാന്‍ഡിന് ഉള്ളിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന്  സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0