സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കൺവെൻഷൻ

മേലുകാവ്: ആകുലതകൾ  നിറഞ്ഞ വർത്തമാന കാലഘട്ടത്തിൽ വിശ്വാസ സമൂഹം കൂടുതൽ ദൈവാശ്രയത്തോടെ  മുന്നോട്ടു നീങ്ങണമെന്ന് മലബാർ മഹായിടവക ബിഷപ് റവ. ഡോ. റോയിസ് മനോജ് വിക്ടർ. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. . കോവിഡ്  വ്യാപനം  ലോകത്തെ ഒന്നടങ്കം ആശങ്കയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. നാളെ എങ്ങോട്ട് ഭാവി എന്ത് എന്ന ചിന്തയിലാണ് മാനവ രാശി. ഇതിനെ മറികടക്കുവാൻ തീഷ്ണമായ വിശ്വാസം കൂടിയേ തീരുവെന്നും ബിഷപ് പറഞ്ഞു.
 

ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. കെ.ജി. ദാനിയേൽ, റവ. പി.സി. മാത്തുക്കുട്ടി, റവ. ബിജു ജോസഫ്, ടി. ജോയി കുമാർ, ഐസക്ക് ഡേവിഡ് എന്നിവർ പ്രസംഗിച്ചു.  13 വരെ ദിവസേന വൈകിട്ട് നടക്കുന്ന കൺവൻഷൻ യോഗങ്ങളിൽ റവ. ഷാജി എം. ജോൺസൺ, റവ. മാത്യു സ്‌കറിയ, റവ. ജോസഫ് സാമുവേൽ, റവ. പി.സി. സജി, റവ. ബിജു ജോൺ എന്നിവർ പ്രഭാഷണം നടത്തും.

ദേശീയ തലത്തിൽ മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാളുകളാണ് നമ്മുടെ മുമ്പിലുള്ളത്. പീഡിതരോടും പതിതരോടും ചേരുന്നതാണ് ജീവന്റെ അന്വേഷണം. ക്രിസ്തുവിന്റെ ഈ മാതൃക പിന്തുടരാൻ ഓരോ വിശ്വാസിക്കും കഴിയുമ്പോഴാണ് നാം ദൈവത്തോട് ചേർന്നിരിക്കുന്നതെന്നും ബൈബിൾ സൊസൈറ്റി കേരള ഓക്സിയലറി സെക്രട്ടറി റവ. മാത്യു സ്കറിയ പ്രസ്താവിച്ചു. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കൺവൻഷന്റെ രണ്ടാം ദിവസം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹായിടവക ബിഷപ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. കൊന്നത്തടി - ചേലച്ചുവട് സഭാ ജില്ലയിലെ വൈദികരും സഭാ ശുശ്രൂഷകരും മിഷണറിമാരും രണ്ടാം ദിനത്തിലെ ആരാധനക്ക് നേതൃത്വം നല്കി. 3-ാം ദിവസം റവ. ബിജു ജോൺ വചനം സംസാരിക്കും.

google.com, pub-6975695749884510, DIRECT, f08c47fec0942fa0