ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാത്തിപ്പാറ തരിയക്കോടൻ ഇൻഷാദിന്‍റെ മകൾ ഫാത്തിമ ഐറിൻ (ഒന്നര വയസ്) ആണ് മരിച്ചത്.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് അയൽവീട്ടിലെ പില്ലറിനോട് ചേർന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 



കുട്ടിയെ കാണാതായി അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഇർഷാദ് സൗദിയിലാണ്. മൃതദേഹം നിലമ്പൂർ ആശുപത്രിയിലാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0