പ്രവിത്താനത്ത് കാറിടിച്ച് ബുള്ളറ്റ് 'പീസായി'

തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ബുള്ളറ്റില്‍ കാറിടിച്ച് അപകടം. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്നവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.  ബൈക്ക് യാത്രികനായ പൂഞ്ഞാർ സ്വദേശി ജോർജ്ജ് സണ്ണി (22) , കാറിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ മാത്യു സെബാസ്റ്റ്യൻ (57) , അന്നമ്മ തോമസ് (56) , ഫിലോമിന എം എം (57) , മലപ്പുറം സ്വദേശിനി ജിൻസി സുനിൽ (38) എന്നിവർക്കും കാൽനട യാത്രികരായ ഐശ്വര്യ, അമൃത എന്നിവർക്കുമാണ് പരിക്കേറ്റത്.


പാലക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. റോഡരികില്‍ വാഹനം നിര്‍ത്തി സംസാരിക്കുകയായിരുന്ന തൊടുപുഴ സ്വദേശികളുടെ ബുള്ളറ്റിലാണ് കാര്‍ ഇടിച്ചുകയറിയത്.  


അപകടത്തില്‍ ബുള്ളറ്റ് തകര്‍ന്നു. പിന്‍ചക്രം നടുവെ ഒടിഞ്ഞു. ബുള്ളറ്റിന്റെ നടുവിനും ടാങ്കിലും തകരാറുണ്ട്. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു.   മണിമലയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. പരിക്കേറ്റവരെ പ്രവിത്താനം എം കെ എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0