കാലില്‍ ബസ് കയറി. പരിക്കേറ്റവരെ കൊണ്ടുപോയ ഓട്ടോ മറിഞ്ഞു

മുണ്ടക്കയം ചോറ്റിയില്‍ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലില്‍ക്കൂടി കയറിയിറങ്ങി. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്ക്. ഒരാളുടെ കൈവിരലറ്റു. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. 


സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചിറ്റടി വയലി പറമ്പില്‍ ലില്ലിക്കുട്ടിയുടെ കാലില്‍ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും പാറത്തോടിന് സമീപം വച്ച് മറിഞ്ഞു. ഈ അപകടത്തില്‍ ബസ് കണ്ടക്ടര്‍ കോരുത്തോട് എലവുംപാറയില്‍ എബിന്‍, ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്ക സ്വദേശി വിജയന്‍ എന്നിവര്‍ക്കും പരുക്കേല്ക്കുകയായിരുന്നു. 

അപകടത്തില്‍ വിജയന്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റു. പരുക്കേറ്റവരില്‍ ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0