9 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും


 ബന്ധുവിന്റെ 9 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. 2018 ൽ കമ്പലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി. പി പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ ടി.വി.കാണാനയെത്തിയ ബാലിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കേസ്.


കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് അധിക്യതർ അറിയിച്ചതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ adv. എം മുഹസിൻ ഹാജരായി.
പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. 

16 വയസ്സിൽ താഴെയുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് 10 വർഷവും ബന്ധുവായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് 10 വർഷവും 50,000 രൂപയും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് 10 വർഷവും 50,000 രൂപയുമാണ് ശിക്ഷിച്ചിട്ടുള്ളത്. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. തടവ് ശിക്ഷ
ഒരേകാലയളവിൽ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0