പൂഞ്ഞാറിലെത്തി ചികിത്സിച്ച് മടങ്ങി വിവേക് ഒബ്റോയി

 ആയുർവേദ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത ത്രില്ലിലാണ് ബോളിവുഡ് സൂപ്പർതാരം വിവേക് ഒബ്രോയ്. ഒപ്പം കേരളത്തിൻറെ ആയുർവേദ പാരമ്പര്യത്തെയും ചികിത്സ  മികവിനെയും ആവോളം പുകഴ്ത്തി ബോളിവുഡ് സൂപ്പർ താരം. ഷാജി കൈലാസ് ചിത്രമായ കടുവയുടെ   ചിത്രീകരണത്തിന് വേണ്ടിയാണ് താരം കേരളത്തിലെത്തിയത്. 


ചിത്രീകരണ വേളയിൽ അദ്ദേഹത്തിന് നാലു വർഷത്തോളമായി ഉണ്ടായിരുന്ന  തോൾവേദന കഠിനമായതിനെ  തുടർന്നാണ് ആയുർവേദ ചികിത്സാ കേന്ദ്രമായ ഋഷി ആയുർവേദയുടെ പൂഞ്ഞാര്‍ ഇടമലയിലുള്ള ചികിത്സ കേന്ദ്രത്തിൽ താരം ചികിത്സയ്ക്കായി എത്തിയത്.

 ചികിത്സയ്ക്കുശേഷം തോള്‍ വേദനയും കൈ ഉയർത്തുവാനുള്ള ബുദ്ധിമുട്ടും  മാറുകയും ഷൂട്ടിങ്ങിൽ  ദുർഘടം പിടിച്ച സംഘട്ടന രംഗങ്ങൾ പോലും വേദനയില്ലാതെ ആയാസരഹിതമായി ചെയ്യാൻ സാധിക്കുന്നുവെന്നും തന്നെ വർഷങ്ങളായി തന്നെ അലട്ടിക്കൊണ്ടിരുന്ന ഉറക്കകുറവിന് പരിഹാരവും ഇവിടെ നിന്ന് ലഭിച്ചു അദ്ദേഹം  പറയുന്നു.


 15 വർഷം മുമ്പ് ഒരു സിനിമയുടെ ചിത്രീകരണവേളയിൽ സംഭവിച്ച അപകടത്തെ തുടർന്ന് തോളിൽ ഉണ്ടായ ചെരിവും മറ്റ് അനുബന്ധ പ്രശ്നങ്ങളും പിടിച്ചൽ എന്ന പാരമ്പര്യ ചികിത്സ പ്രക്രിയയിലൂടെ മാറുകയും മറ്റ് എല്ലാ അനുബന്ധ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തു. 

എല്ലാ വർഷവും ആയുർവേദ ട്രീറ്റ്മെൻറ് എടുക്കാൻ കേരളത്തിൽ  കുടുംബസമേതം എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വിവേക് ഒബ്രോയ് പറയുന്നു. സിനിമാതാരങ്ങളായ ജോജു ജോര്‍ജ്ജ്, ബൈജു, അസീസ്, സീരിയല്‍ താരങ്ങളടക്കം നിരവധി പേര്‍ ഇതിനോടകം ഇവിടെ ചികിത്സ തേടിയെത്തിയിട്ടുണ്ട്. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0