ബസിനുള്ളില്‍ പീഢനം. പ്രതികളെ സ്റ്റാന്‍ഡിലെത്തിച്ച് തെളിവെടുത്തു

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഷട്ടര്‍ താഴ്ത്തിയിട്ട ബസിനുള്ളില്‍ പീഢിപ്പിച്ച സംഭവത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തെളിവെടുപ്പ്. പീഢനത്തിന് ഉപയോഗിച്ച ബസ് കോട്ടയം പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുല്ലത്തില്‍ ബസ്, സംഭവം നടന്ന 16ന് തന്നെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റിയിരുന്നു. ഈ ബസുമായാണ് പോലീസ് തെളിവെടുപ്പിന് എത്തിയത്. 


കേസില്‍ അറസ്റ്റിലായ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍, ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിന്‍ എന്നിവരെ കൊട്ടാരമറ്റത്ത് ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പാലാ എസ്എച്ച്ഒ കെപി ടോംസന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ബസിനുള്ളില്‍ കയറ്റിയ പ്രതികളെ ഇരുന്ന സ്ഥലവും നടന്ന സംഭവങ്ങളും വ്യക്തമാക്കിയാണ് തെളിവെടുത്തത്. സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റ് ബസ് ജീവനക്കാരും പൊതുജനങ്ങളും തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ ഇരുവരെയും കോട്ടയത്ത് തെളിവെടുക്കാനായി കൊണ്ടുപോയിരുന്നു. 


കഴിഞ്ഞമാസമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ബസിലെ സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടിയെ അടുപ്പം നടിച്ച് ശേഷം പിന്നീട് പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ തന്നെ കുട്ടികളോടുള്ള അതിക്രമം നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്. പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ വിശദമായ മൊഴികള്‍ രേഖപ്പെടുത്തിയാണ് പോലീസ് തുടരന്വേഷണം നടത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രതികളെയും വാഹനവും പോക്‌സോ കോടതിയ്ക്ക് കൈമാറും. 


google.com, pub-6975695749884510, DIRECT, f08c47fec0942fa0