സുരക്ഷ ഒരുക്കുന്നതിൽ നഗരസഭാ ഭരണകൂടം പരാജയപ്പെട്ടു- പ്രൊഫ. സതീശ് ചൊള്ളാനി



 പാലാ മുൻസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിൽ  എട്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് പട്ടാപ്പകൽ പീഡനം  നേരിടേണ്ടിവന്ന സംഭവം അത്യന്തം ഞെട്ടിക്കുന്നതാണ്.  നഗരസഭയുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും ഉള്ള പ്രൈവറ്റ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.  


സ്ത്രീകൾക്കും, കുട്ടികൾക്കും  നഗരസഭാ സ്ഥാപനങ്ങളിൽ  വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ നഗരസഭാ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.  അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും കാര്യഗൗരവത്തോടെ  സ്ത്രീ ശിശു സൗഹാർദ അന്തരീക്ഷം  നഗരസഭയുടെ ഇരു പ്രൈവറ്റ് സ്റ്റാൻഡുകളിലും ഉണ്ടാക്കുകയും ചെയ്യാൻ ചെയർമാൻ തയ്യാറാവണം.  


നഗരസഭയിൽ നിന്നും മുഴുവൻസമയ വാച്ചർമാരെയും,  സൂപ്പർവൈസർ മാരെയും ഇവിടങ്ങളിൽ നിയോഗിക്കുകയും,  രാത്രി പകൽ ഭേദമില്ലാതെ പോലീസ് നിരീക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും  യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു

google.com, pub-6975695749884510, DIRECT, f08c47fec0942fa0