വരുന്ന 2 ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണത്തിന് തീരുമാനം. മുന്‍പ് ഉണ്ടായിരുന്നതുപോലെ പോലീസ് ശക്തമായ പരിശോധന നടത്തും. അവശ്യസര്‍വീസുകള്‍ മാത്രം അനുവദിക്കും. ലോക്ഡൗണ്‍ ഇല്ലെങ്കിലും ശക്തമായ നിയന്ത്രണമാണ് ഉദ്ദേശിക്കുന്നത്. നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ഉണ്ടായിരിക്കുകയുള്ളൂ. കോളേജുകളുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം എത്തിയിട്ടില്ല. 23നും 30നും അത്യാവിശസര്‍വീസ് മാത്രം എന്നതാണ് ചുരുക്കം.
മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.
ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.
