കോട്ടയം ഉള്‍പ്പെടെ നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍. ഇതോടെ കടുത്ത നിയന്ത്രണങ്ങള്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തും. ഇന്നലെവരെ കോട്ടയം എ കാറ്റഗറിയില്‍ ആയിരുന്നു. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, എന്നീ ജില്ലകളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ നാല് ജില്ലകളെ കൂടി ഉള്‍പ്പെടുത്തിയതോടെ സി കാറ്റഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി.
ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആയാലാണ് ഒരു ജില്ലയെ കാറ്റഗറി സിയില്‍ ഉള്‍പ്പെടുത്തുന്നത്. സി കാറ്റഗറിയില്‍ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. മതപരമായ ചടങ്ങുകള്‍ ഓണ്‍ ലൈനില്‍ മാത്രം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കൂ. പൊതു പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.
