പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് വെള്ളാപ്പാറയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കരൂര്‍ വീട്ടില്‍ കെ.ആര്‍ രാജനാണ് മരിച്ചത്. വീട്ടിനുള്ളില്‍ കട്ടിലിന് സമീപം നിലത്ത്
മരിച്ചുകിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചുകിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുന്‍പ് പ്രവാസിയായിരുന്ന രാജന്‍ തനിച്ചായിരുന്നു താമസം. തിരികെ നാട്ടിലെത്തിയശേഷം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് തിരികെ പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടില്‍ വെല്‍ഡിംഗ് അടക്കമുള്ള ജോലികള്‍ ചെയ്ത് വരികയായിരുന്നു.
