കാര്‍ സ്‌കൂട്ടറിലിടിച്ച് യുവതികള്‍ക്ക് പരിക്ക്

കിടങ്ങൂര്‍ പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ 2 യുവതികള്‍ക്ക് പരിക്ക്. അമിത വേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ചാണ് അപകടം. കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി വളവിനും പാലത്തിനും മധ്യേയാണ് അപകടമുണ്ടായത്. 



കിടങ്ങൂര്‍ സ്വദേശിനികളായ ബിന്ദു, മിനിമോള്‍  എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.  ഇതുവഴിയെത്തിയ ആന്റോ ആന്റണി എംപിയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിടങ്ങൂര്‍ പോലീസും സ്ഥലത്തെത്തി.

google.com, pub-6975695749884510, DIRECT, f08c47fec0942fa0