കേറ്ററിംഗ് കഴിഞ്ഞ് മടങ്ങിയ സംഘത്തിന്‍റെ കാര്‍ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു


കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച്  യുവാവ് മരിച്ചു.  മാടപ്പള്ളി ഇല്ലിമൂടിന് സമീപമുണ്ടായ അപകടത്തില്‍ ചങ്ങനാശേരി വെങ്കോട്ട കളത്തിങ്കൽ ലാലിച്ചൻ ബോബിനാ (26) ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ സാരമായി പരിക്കേറ്റു. 


ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ വെങ്കോട്ട ഭാഗത്തായിരുന്നു അപകടം. കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം . ഇവർ സഞ്ചരിച്ച കാർ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പ്രദേശത്തെ വീടിന്റെ മതിൽ പൂർണമായും തകർന്നു.

 റോഡിൽ തലകീഴായി മറിഞ്ഞ കാറിനുള്ളിൽ കിടന്നവരെ ഓടിക്കൂടിയ നാട്ടുകാരും, പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും ബോബിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി

google.com, pub-6975695749884510, DIRECT, f08c47fec0942fa0