കാർഷിക നഴ്സറി പരിശീലനം പാലായിൽ

നബാർഡിൻ്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി 15 ദിവസം നീണ്ടുനിൽക്കുന്ന "ഹോർട്ടിക്കൾച്ചർ നഴ്സറി മാനേജ്മെൻ്റ് പരിശീലന പരിപാടി " സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവ്വകലാശാലയുടെ കോട്ടയം കുമരകത്തുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തപ്പെടുക.  

 ജനുവരി 17 മുതൽ നടക്കുന്ന  പരിശീലനത്തിൻ്റെ 10 ദിവസം ക്ലാസ്സ് റൂം സെഷനും 4 ദിവസം  പ്രായോഗിക പരിശീലനവും ഒരു ദിവസം പഠന പര്യടനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനത്തിൻ്റെ ഭാഗമായി ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിംങ്ങ്, നഴ്സറി ഒരുക്കൽ, ഇൻഡോർ പ്ലാൻറ്സ്, ജൈവ വളം നിർമ്മാണം, ലാൻഡ് സ്കേപ്പിങ്ങ് മുതലായവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ്.

.വനിതകൾക്കും പുരുഷൻമാർക്കും പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.  9447601428.


google.com, pub-6975695749884510, DIRECT, f08c47fec0942fa0