കളത്തൂക്കടവില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കളത്തൂക്കടവ് കര്‍ഷകദള ഫെഡറേഷനും എസ് എം വൈ എം  യൂണിറ്റും വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തൂക്കടവ് യൂണിറ്റും സംയുക്തമായി ബ്ലഡ് ഡോനെഷന്‍ ക്യാമ്പും സൗജന്യ ബ്ലഡ് ഗ്രൂപ്പ് നിര്‍ണായക ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.  ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 ബിയുടെ യൂത്ത് എമ്പവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം ലയണ്‍സ് എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 



  കളത്തൂക്കടവ് ജോണ്‍ വിയാനി ചര്‍ച്ച് പാരിഷ് ഹാളില്‍   വികാരി ഫാദര്‍ തോമസ് ബ്രാന്മണവേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ബോധവത്കരണ ക്ലാസ്സ് നയിച്ചു.


കര്‍ഷകദള ഫെഡറേഷന്‍ പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം,  വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തൂകടവ് യൂണിറ്റ് പ്രസിഡന്റ് ബെന്നി തോമസ്, പഞ്ചായത്ത് മെമ്പര്‍ ജോമി ബെന്നി, എസ് എം വൈ എം യൂണിറ്റ് പ്രസിഡന്റ് മാരായ ജിതിന്‍ കുന്നപ്പിള്ളി, റോസ്മി റെജി, ഡോ.അജിത്ത്, സിസ്റ്റര്‍ അനിലിറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു

google.com, pub-6975695749884510, DIRECT, f08c47fec0942fa0