ടൗണില്‍ അഭ്യാസം. യുവാവിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു



തൃശൂരില്‍  തിരക്കേറിയ റോഡിൽ പെൺകുട്ടിക്കൊപ്പം ബൈക്ക് റേസിംഗ് നടത്തിയ വിദ്യാർഥിയ്ക്ക് നാട്ടുകാരുടെ വക മര്‍ദ്ദനം.   തൃശൂര്‍ ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥി അമലിനാണ് മർദനമേറ്റത്.



റേസിംഗിനിടെ ബൈക്കിന്റെ മുൻഭാഗം ഉയർത്താൻ ശ്രമിച്ചപ്പോൾ പെൺകുട്ടി മറിഞ്ഞുവീണു. ഇതോടെ നാട്ടുകാർ ഒത്തുകൂടി അമലിനെ ചോദ്യം ചെയ്തു. ഇതിനിടെ, അമൽ നാട്ടുകാർക്കു നേരെ തിരിയുകയും കയർക്കുകയുമായിരുന്നു. നാട്ടുകാർ പ്രകോപിതരായതോടെ അമലിനു മർദനമേൽക്കുകയായിരുന്നു.


മർദനത്തിന്റെ  വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരാൾ കല്ലുകൊണ്ട് അമലിനെ തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിൽ ഒല്ലൂര്‍ പോലീസ് കേസെടുത്തു. നാട്ടുകാരിൽ ഒരാളുടെ പരാതിയിൽ അമലിനെതിരേയും കേസെടുത്തിട്ടുണ്ട്.
[source- Deepika]

google.com, pub-6975695749884510, DIRECT, f08c47fec0942fa0