ദേശീയ പാതയിൽ ചോറ്റിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അപകടം. ബൈക്ക് യാത്രികൻ മുക്കുളം മുസ്ലിം പള്ളിക്കു സമീപം തേവർകുന്നേൽ ബിജുവിൻ്റെ മകൻ അനന്ദു ബിജു (21) ആണ് മരിച്ചത്.
എതിർ ദിശയിലൂടെ അമിതവേഗതയിൽ എത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനന്ദു.
