എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ന് തുടങ്ങി  ഏപ്രില്‍ 29 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. 



പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. വിഎച്ച്എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. 


വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി കാസര്‍കോട് പറഞ്ഞു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0