പാലായിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടം കണ്ടെത്തി

പാലാ മുരിക്കുംപുഴയിൽ മാലിന്യങ്ങൾക്കിടയിൽ നിന്നും അസ്ഥികൂടം കണ്ടെടുത്തു. മുരിക്കുംപുഴ യിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്  . റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് ഇത് കണ്ടെത്തിയത്.



.മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഇവ കൊണ്ടുവന്നിട്ട താണെന്നാണ് കരുതുന്നത്. പ്രദേശത്ത് മൽസ്യം വിൽക്കാൻ എത്തിയവരാണ് ആദ്യം തലയോട്ടിയുടെ ഭാഗങ്ങൾ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടവും സ്ഥലത്തെത്തി. അതേസമയം പഠനങ്ങൾക്കായി ഉപയോഗിക്കുന്ന ഡമ്മികൾ ആണോ ഇതെന്നും സംശയമുണ്ട്.

google.com, pub-6975695749884510, DIRECT, f08c47fec0942fa0