പതിനഞ്ചു വയസ്സുകാരിയെ കഴിഞ്ഞ ഒന്നര വർഷമായി പീഡിപ്പിച്ചു വന്നിരുന്ന പ്രതി പൊലീസ് പിടിയിൽ

കോട്ടയം ചിങ്ങവനത്ത് പതിനഞ്ചു വയസ്സുകാരിയെ കഴിഞ്ഞ ഒന്നര വർഷമായി പീഡിപ്പിച്ചു വന്നിരുന്ന പ്രതി പൊലീസ് പിടിയിൽ.  മാലം സ്വദേശി അനന്ദു സി മധു( 23) വിനെയാണ് പോലീസ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീടിനുള്ളിൽ കയറിയാണ്  ഇയാൾ  കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതെന്നാണ് കുട്ടിയുടെ അച്ഛന്റെ തേർഡ് ഐ ന്യൂസിനോട് പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ തൻ്റെ മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. 

ഇത്  കണ്ട പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ഇതേതുടർന്ന് അനന്ദുവിനെ മണിക്കുറുകൾക്കകം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.




.അതേസമയം, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാൾ പുറത്ത് പറഞ്ഞത്. താൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസം ബ്ലേഡ് വിഴുങ്ങിയതായി ഇയാൾ പോലീസിനോട് പറഞ്ഞു.

 ഇതേ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അപകടനില തരണം ചെയ്തതിനേ തുടർന്നാണ് അനന്ദുവിനെ അറസ്റ്റ് ചെയ്തത്.

ചിങ്ങവനം എസ്എച്ച്ഒ ടി ആർ ജിജു,  എസ് ഐ സുധീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു വിശ്വനാഥ്, സതീശൻ എന്നിവരാണ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്

google.com, pub-6975695749884510, DIRECT, f08c47fec0942fa0