8 വയസുകാരിയ്ക്ക് നഷ്ടപരിഹാരം നല്കണം


പിങ്ക് പോലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. കുട്ടിയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 25000 രൂപ കോടതി ചെലവും നല്കണം.



. പൊതുജനങ്ങളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്കണമെന്ന് ജില്ലാ പോലീസ് മേധാവിയോടും കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും കോടതി നിര്‍ദേശമുണ്ട്.  

നീതി ലഭിച്ചതായി കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. പണം ആഗ്രഹിച്ചല്ല കേസുമായി പോയതെന്നും ഉദ്യോഗസ്ഥ തെറ്റ് ചെയ്‌തെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0