സിനിമാ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു



 പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു. ഹൃദായാഘാതം മൂലം ഗുരുവായൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നിരവധി മലയാള സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 



.ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണു സിനിമയിലെത്തിയത്. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഏറ്റവും തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആണ്.

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സുനിലിന്റെ കാമറ പകര്‍ത്താത്ത താരങ്ങള്‍ കുറവാണെന്ന് ചലച്ചിത്ര രംഗത്തുള്ളവര്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍.
google.com, pub-6975695749884510, DIRECT, f08c47fec0942fa0