കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു


തെന്മല ഡാം ജംഗ്ഷന് സമീപം കല്ലടയാറിൽ കുളിക്കാൻ ഇറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ അൽത്താഫ് (26), അൻസിൽ (23) എന്നിവർ ഒഴുക്കിൽ പെട്ട്  മുങ്ങി മരിച്ചു.



.കുടുംബത്തോടൊപ്പം ഏർവാടി പള്ളിയിൽ പോയി തിരികെ വരും വഴിയാണ് കുളിക്കാൻ ഇറങ്ങിയത്.

.തെന്മല പോലീസിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

.അൻസിലിന്റെ വിവാഹം ഒക്ടോബർ, 17 നായിരുന്നു. നവംബർ 25ന് ഗൾഫിലേക്ക് മടങ്ങനിരിക്കെയായിരുന്നു അൻസൽ.

google.com, pub-6975695749884510, DIRECT, f08c47fec0942fa0