റോഡില്‍ പറന്നിറങ്ങി നോട്ടുകള്‍. വാരിക്കൂട്ടി വാഹനഡ്രൈവര്‍മാര്‍

പണവുമായി പോയ വാഹനത്തിന്റെ വാതിലുകള്‍ തുറന്നുപോയതോടെ റോഡില്‍ ചിതറിയത് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍. പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്നവര്‍ അവസരം ശരിക്കും മുതലാക്കി. യുഎസിലെ കാള്‍സ്ബാഡ് മോട്ടോര്‍വെയിലാണ് സംഭവം. 

പണവുമായി പോയ കവചിത വാഹനത്തിന്റെ വാതിലുകളാണ് ഓട്ടത്തിനിടെ തുറന്നുപോയത്. ബാഗുകളില്‍ സുക്ഷിച്ചിരുന്ന ഡോളര്‍ നോട്ടുകള്‍ ഹൈവേയില്‍ പറന്നുവീണു. ഇതോടെ പിന്നാലെയെത്തിയ വാഹനത്തിലുണ്ടായിരുന്നവര്‍ ചാടിയിറങ്ങി പണം വാരിക്കൂട്ടി. 



ആളുകള്‍  പണം വാരിക്കൂട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആവേശം മൂത്തവര്‍ വാരിയെടുത്ത പണം ആകാശത്തേയ്‌ക്കെറിഞ്ഞും ആഹ്ലാദം പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ 2 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പണം സ്വന്തമാക്കിയവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. 

.എത്ര തുകയുടെ ഡോളറുകളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. ഒരു ഡസനോളം പേര്‍ തുക ഇതിനോടക തിരികെ എല്‍പിച്ചിട്ടുമുണ്ട്. 


google.com, pub-6975695749884510, DIRECT, f08c47fec0942fa0