സംസ്ഥാന സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. പിജെ ജോസഫ്



മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വ്യത്യസ്ത പാതകളിലൂടെ സഞ്ചരിക്കുന്നത് സംസ്ഥാനത്തിൻ്റെ താൽപര്യങ്ങളെ ദുർബലപ്പെടുത്തും.


.മുല്ലപെരിയാറിൻ്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടാകുവാൻ സാധ്യതയുള്ള അതിതീവ്ര മഴയും പ്രദേശത്തിൻ്റെ ഭൂകമ്പ സാധ്യതയും നിലവിലുള്ള ഡാമിന് ഭീഷണിയാണെന്ന് വിദഗ്ദ്ധ അഭിപ്രായമുണ്ട്.

 ജനങ്ങളുടെ ജീവനും സ്വത്തും പന്താടുവാൻ സംസ്ഥാനസർക്കാരിനെ അനുവദിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു.  കേരളാ യൂത്ത് ഫ്രണ്ട്  സംസ്ഥാനനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു.  

.പാർട്ടി വർക്കിംഗ്ചെയർമാൻ അഡ്വ: പി സി തോമസ് എക്സ് എംപി മുഖ്യപ്രഭാഷണവും പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആമുഖ പ്രഭാഷണവും നടത്തി ജോയി ഏബ്രഹാം എക്സ് എംപി, ഫ്രാൻസിസ് ജോർജ് എക്സ് എം പി, തോമസ് ഉണ്ണിയാടൻ എക്സ് എം എൽ എ, ജോണി നെല്ലൂർ എക്സ് എം എൽ എ, കൊട്ടരക്കര പൊന്നച്ചൻ , സജി മഞ്ഞക്കടമ്പിൽ , വിക്ടർ റ്റി തോമസ് ഗ്രേസമ്മ മാത്യു, 
അപു ജോൺ ജോസഫ്, കെ വി കണ്ണൻ ,രാകേഷ് ഇടപ്പുര, ബൈജു വറവുങ്കൽ ,ഷിജു പാറയിടുക്കിൽ എന്നിവർ പ്രസംഗിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0