'മാളു മലബാർ സമരത്തിലെ സ്ത്രീ സാന്നിധ്യം' ചരിത്ര സെമിനാർ

ഈരാറ്റുപേട്ട ഐഡിയൽ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'മാളു, മലബാർ സമരത്തിലെ സ്ത്രീ സാന്നിധ്യം ' എന്ന വിഷയത്തിൽ വ്യാഴം വൈകുന്നേരം 6 ന്  നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ ചരിത്ര സെമിനാർ നടക്കും 



.സെമിനാർ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.അഡ്വ.പീരു മുഹമ്മദ് ഖാൻ അധ്യക്ഷത വഹിക്കും. യുവ ചരിത്ര ഗവേഷകനും 'വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി' എന്ന മലബാർ സമര ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവും ഉജ്ജ്വല പ്രഭാഷകനുമായ ഷെരീഫ് സാഗർ മുഖ്യ പ്രഭാഷണം നടത്തും.

.നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ,  ലൈബ്രറി കൗൺസിൽ കോട്ടയം ജില്ല പ്രസിഡന്റ് ബാബു കെ.  ജോർജ്, ഈരാറ്റുപേട്ടയുടെ ചരിത്രകാരനും 'മാളു' എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവുമായ കെ.എം ജാഫർ ,പി.എം.മുഹ്സിൻ , ഹാഫിസ് പി.ആരിഫ് തുടങ്ങിയവർ സംസാരിക്കും.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0