അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. രാമപുരം കാഞ്ഞിരപ്പറയില്‍ ബിബില്‍(20) നാണു ഗുരുതരമായി പരിക്കേറ്റത്. രാമപുരം അമ്പലം ജങ്ഷനും പോലീസ് സ്റ്റേഷനും മദ്ധ്യേയാണ് അപകടമുണ്ടായത്. 

.ഇടിയുടെ ആഘാതത്തില്‍ ബൈക്ക് വായുവില്‍ ഉയര്‍ന്നു തെറിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

കോഴിക്കോട് വടകര സ്വദേശികളുടേതാണ് അപകടത്തിപെട്ട കാര്‍. കാറിന്റെ മുന്‍ഭാഗവും ബൈക്കും  തകര്‍ന്നു. രാമപുരം പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0