നിയന്ത്രണം വിട്ട കാർ ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി



കഴക്കൂട്ടം വി എസ് എസ് സി -സ്റ്റേഷൻ കടവ് റെയിൽവേ ഗേറ്റിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. ട്രെയിൻ കടന്നുപോകുന്നതിനായി ലെവൽ ക്രോസ് അടയ്‌ക്കുന്നതിനിടെയാണ് സംഭവം.



.ഇന്നലെ രാത്രി 9.15നാണ്  സംഭവം.അലാറം മുഴക്കി ഗേറ്റ് കീപ്പർ അവസാനത്തെ വാഹനത്തെയും കടത്തിവിട്ട് ഗേറ്റ് താഴ്‌ത്തി ലോക്ക് ചെയ്യുന്നതിനിടെയാണ് കാർ നിയന്ത്രണംതെറ്റി കിഴക്കുവശത്തെ ഗേറ്റ് തകർത്ത് റെയിൽവേ പാളത്തിന്റെ സമീപത്തെത്തിയത്. 

.സ്ഥലത്തുണ്ടായിരുന്നവർ പെട്ടെന്നുതന്നെ കാറിലുള്ളവരെ പുറത്തെത്തിച്ചു. കാർ ഗേറ്റിന്റെ കട്ടിയുള്ള ഉരുക്ക് പൈപ്പിൽ തട്ടിനിന്നതിനാൽ ട്രെയിനിന് തടസം കൂടാതെ പോകാൻ കഴിഞ്ഞു.വി.എസ്.എസ്.ഇ എൻജിനിയറുടേതാണ് വാഹനം.ആളപായമില്ല.

.

google.com, pub-6975695749884510, DIRECT, f08c47fec0942fa0