കാണാതായ വയോധികയെ കണ്ടെത്തി

Updated News: 05.15pm

ഈരാറ്റുപേട്ടയില്‍ ഇന്നലെ കാണാതായ വയോധികയെ കണ്ടെത്തി. ഈരാറ്റുപേട്ട കടുവാമുഴി സ്വദേശിനി ഇടത്തുംകുന്നേല്‍ അയിഷയെ ആണ് കാണാതായത്. ഇവരെ ബന്ധുവീടിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്.


ഓര്‍മക്കുറവും പ്രായാധിക്യവും അലട്ടുന്ന അയിഷയെ ബന്ധു വീടിന് സമീപത്തെ പുരയിടത്തിലാണ് കണ്ടെത്തിയത്. ഇവരെ പിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.



google.com, pub-6975695749884510, DIRECT, f08c47fec0942fa0