ദുരിതബാധിത മേഖലകളില്‍ മന്ത്രി വി.എന്‍ വാസവന്‍റെ സന്ദര്‍ശനം പുരോഗമിക്കുന്നു



പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകളിലെ മഴ ദുരിതബാധിത പ്രദേശങ്ങളില്‍ മന്ത്രി വിഎന്‍ വാസവന്‍റെ സന്ദര്‍ശനം ആരംഭിച്ചു. രാവിലെ ഈരാറ്റുപേട്ട മേഖലയിലാണ് ആദ്യ സന്ദര്‍ശനം. തൊടുപുഴ റോഡില്‍ വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ഇളപ്പുങ്കല്‍ വട്ടികൊട്ട പാലം മന്ത്രി സന്ദര്‍ശിച്ചു. 



.തലപ്പുലം പഞ്ചായത്തിനെയും  ഈരാറ്റുപേട്ട നഗരസഭയെയും ബന്ധിപ്പിക്കുന്ന വട്ടികൊട്ട പാലം പ്രദേശവാസികളുടെ വലിയ ആശ്രയമായിരുന്നു. നടപ്പാലം മാത്രമായാണ് ഈ പാലം ഉപയോഗിക്കാനാകുന്നത്. 



ഇത് തകര്‍ന്നതോടെ ഇരുകരകളിലും ഉള്ളവര്‍ക്ക് യാത്രയ്ക്ക് വലിയ തടസ്സമാണ് നേരിടുന്നത്. മറുകരയിലുള്ളവര്‍ ഇളപ്പുങ്കലിലേയ്ക്ക് എത്തണമെങ്കില്‍ ഇനി നടയ്ക്കല്‍ വഴി കോസ് വേ പാലം വഴി വേണം സഞ്ചരിക്കാന്‍. 

അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുല്‍ഖാദര്‍, കൗണ്‍സിലര്‍മാര്‍, സിപിഎം നേതാക്കള്‍ എന്നിവരും മന്ത്രിയ്ക്കൊപ്പമെത്തിയിരുന്നു. മറ്റ് ദുരന്തബാധിത മേഖലകളിലും മന്ത്രി സന്ദര്‍ശനം നടത്തും. 
google.com, pub-6975695749884510, DIRECT, f08c47fec0942fa0