ഭരണങ്ങാനം വേഴങ്ങാനം ക്ഷേത്രത്തില്‍ മോഷണം


ഭരണങ്ങാനം വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ മോഷണം. രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

അമ്പലത്തിന്റെ നാലമ്പലത്തിനുള്ളിലാണ് മോഷണം നടന്നത്. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിലുണ്ടായിരുന്ന മൂവായിരത്തോളം രൂപ കവര്‍ന്നു. ശബ്ദം കേട്ട്, ആളുകളെത്തിയപ്പോഴേയ്ക്കും മോഷ്ടാവ് രക്ഷപെട്ടു. 



പ്രദേശവാസികള്‍ ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പാലാ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സിസിടിവിയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

പാലാ എസ്എച്ചഒ കെപി തോംസണ്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ അഭിലാഷ്, എസ്‌ഐമാരായ ഷാജി സെബാസ്റ്റ്യന്‍, നടരാജന്‍ എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയിരുന്നു. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0