പാലായില്‍ കോവിഡ് പരിശോധനകള്‍ നിര്‍ത്തിവെച്ചു.



കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപെട്ടിരുന്ന താല്ക്കാലിക ജിവനക്കാരെ പിരിച്ച് വിട്ടതോടെ പാലാ ജനറലാശുപത്രിയില്‍ കോവിഡ് പരിശോധനകള്‍ മുടങ്ങി. പാലാ ജനറല്‍ ആശുപത്രിയിലെ സ്വാബ് പരിശോധന ജീവനക്കാരുടെ അഭാവത്തെ തുടര്‍ന്ന് നിര്‍ത്തലാക്കി.

കോവിഡ് പ്രതിരോധത്തിനായി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ദേശീയ ആരോഗ്യ മിഷന്‍  വഴി നിയമിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ,ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചു കൊണ്ടുള്ള  എന്‍.എച്ച്.എം.സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരവോടെയാണ് കോവിഡ് ചികിത്സാ കേന്ദ്രങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുള്ള
പാലാ ജനറല്‍ ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 109 ജീവനക്കാരാണ് ഉണ്ടായിരുന്നത്.  



.200 കോവിഡ് ബഡുകളും ഇവിടെയുണ്ട്. ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് പരിശോധനകള്‍ നിര്‍ത്തിവച്ചതായി ജനറല്‍ ആശുപത്രിയില്‍ നോട്ടിസും പതിപ്പിച്ചു. മിക്ക സര്‍ക്കാര്‍ ആതുരാലയങ്ങളുടെയും സ്ഥിതി ഇത് തന്നെ. സാമ്പിള്‍ ശേഖരിച്ചാല്‍ പോലും കോട്ടയത്തെത്തിച്ച് വേണം പരിശോധിക്കുവാന്‍. ഇത് ഫലം വൈകാനിടയാക്കും. കോവിഡ് ചികിത്സയുടെയും പരിശോധനകളുടെയും സൗകര്യം പരിമിതപ്പെടതോടെ സാധാരണക്കാരായ രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുളത്. ഇത് സാമ്പത്തിക ബാധ്യതക്കും വഴിവയ്ക്കും. േകാവിഡ് പരിശോധനകള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ തന്നെ പകരം സംവിധാനം ഏര്‍പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.

google.com, pub-6975695749884510, DIRECT, f08c47fec0942fa0