പനയ്ക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി


ഈരാറ്റുപേട്ട പാലാ റോഡില്‍ വെള്ളംകയറി തുടങ്ങി. പനയ്ക്കപ്പാലത്ത് റോഡില്‍  വെള്ളംകയറി. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. അമ്പാറ ദീപ്തി ഭാഗത്തും വെള്ളംകയറി. 



.പൂഞ്ഞാര്‍ കൈപ്പള്ളിയില്‍ പത്തോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനം. ഇടമല സിഎംഎസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കും. 



തടനാട് ടൗണില്‍ പമ്പിന് സമീപം വെള്ളംകയറി. ഗതാഗതം ഭാഗികമായ തടസ്സപ്പെട്ടു. പിണ്ണാക്കനാട് ടൗമിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ചേറ്റുതോട്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 

.അടിവാരത്ത് ടൗണില്‍ വെള്ളംകയരി. സ്‌കൂളിന് സമീപവും മീനച്ചിലാറ്റില്‍ നിന്നും വെള്ളംകയറിയെത്തി. 



തീക്കോയി ചാമപ്പാറയ്ക്ക് സമീപം വീടുകളിലും വെള്ളംകയറി. തിടനാട് അമ്പലത്തിന് സമീപവും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. 

.മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ചോലത്തടത്ത് ഉരുള്‍പൊട്ടി. പനച്ചികപ്പാറ കാവുംകടവ് പാലം വെള്ളിത്തിലായി. അടുക്കംഭാഗത്ത് ഉരുള്‍പൊട്ടിയതായി വിവരം. സ്ഥിരീകരണമില്ല. 

ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേയ്ക്ക് എത്തി. ഇവിടെ വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റിത്തുടങ്ങി. 

google.com, pub-6975695749884510, DIRECT, f08c47fec0942fa0